Sunday, November 12, 2017

Aanandayoga

യോഗ 

ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ.ആയുർവേദം കഴിഞ്ഞാൽ ഭാരതം  ലോകത്തിന് നൽകിയ സംഭവനയാണിത്.
                                മനുഷ്യനെ ശാരീരികവും മാനസികവും ആദ്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ(പതഞ്‌ജലി യോഗ ശാസ്ത്രം ). യോഗ എന്ന വാക്കിനർത്ഥം ചേർച്ച എന്നാണ്.
                                ആർക്കും യോഗ അഭ്യസിക്കാം.പക്ഷെ ഋതുമതി ആയിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.
                               ശരീര വളവുകൾ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ ശേഷിയിൽ എത്തിച് അതിലൂടെ പ്രാണവായു ശരീരം ആകെ വ്യാപിപ്പിക്കാനും അതുവഴി മനസിനെ നിയന്ദ്രിക്കാനും യോഗ സഹായിക്കുന്നു. 
                                ഭാരതീയ ആചാര്യൻമ്മാരെ യോഗയെ പല രീതിയിലും ഭാവത്തിലും ക്രോഡീകരിച്ചിരിക്കുന്നു. അതിലെ ഒന്നാണ് അഷ്ടാംഗയോഗ. പതഞ്‌ജലി മഹർഷി അഷ്ടാംഗയോഗയെ 8 ആയി തിരിച്ചിരിക്കുന്നു. അവ ആണ് 'യാമം ,നിയമം,ആസനം ,പ്രാണായാമം,പ്രേത്യാഹാരം,ധാരണ ,ധ്യാനം, സമാധി'.ഇവയെല്ലാം സാധാരണക്കാർക്കും ആദ്മിയജീവിതം നയിക്കുന്നവർക്കും വേണ്ടി ഉള്ളതാണ്.  

No comments:

Post a Comment