Sunday, November 12, 2017

Aanandayoga

യോഗ 

ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ.ആയുർവേദം കഴിഞ്ഞാൽ ഭാരതം  ലോകത്തിന് നൽകിയ സംഭവനയാണിത്.
                                മനുഷ്യനെ ശാരീരികവും മാനസികവും ആദ്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ(പതഞ്‌ജലി യോഗ ശാസ്ത്രം ). യോഗ എന്ന വാക്കിനർത്ഥം ചേർച്ച എന്നാണ്.
                                ആർക്കും യോഗ അഭ്യസിക്കാം.പക്ഷെ ഋതുമതി ആയിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.
                               ശരീര വളവുകൾ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ ശേഷിയിൽ എത്തിച് അതിലൂടെ പ്രാണവായു ശരീരം ആകെ വ്യാപിപ്പിക്കാനും അതുവഴി മനസിനെ നിയന്ദ്രിക്കാനും യോഗ സഹായിക്കുന്നു. 
                                ഭാരതീയ ആചാര്യൻമ്മാരെ യോഗയെ പല രീതിയിലും ഭാവത്തിലും ക്രോഡീകരിച്ചിരിക്കുന്നു. അതിലെ ഒന്നാണ് അഷ്ടാംഗയോഗ. പതഞ്‌ജലി മഹർഷി അഷ്ടാംഗയോഗയെ 8 ആയി തിരിച്ചിരിക്കുന്നു. അവ ആണ് 'യാമം ,നിയമം,ആസനം ,പ്രാണായാമം,പ്രേത്യാഹാരം,ധാരണ ,ധ്യാനം, സമാധി'.ഇവയെല്ലാം സാധാരണക്കാർക്കും ആദ്മിയജീവിതം നയിക്കുന്നവർക്കും വേണ്ടി ഉള്ളതാണ്.  

Wednesday, November 1, 2017

Aanandayoga

                              ആനന്ദയോഗ

                                                  ആമുഖം 

                                  ഭാരതീയ സംസകാരത്തിൽ ആരോഗ്യപരിപാലന രീതികളിൽ ഒന്നാണല്ലോ യോഗ .പണ്ടുകാലം മുതലെ ഭാരത്തിലെ ജനങ്ങൾ യോഗ അഭ്യസിച്ച പോരുന്നു.യോഗ കേവലം ഒരു അഭ്യാസം അഥവാ ഒരു വ്യായാമ മുറ മാത്രം അല്ല . അത് ഒരു ജീവിത രീതി ആണ്. ഭാരതം ലോകത്തിന് നൽകിയ ബ്രിഹത്തായ സംഭാവനകളിൽ ഒന്നാണ്  യോഗ. യോഗ  പടിക്കുന്നതിനെ മുന്നേ അതിൻ്റെ  ചാരിത്യ്രവും ലക്ഷ്യവും അറിഞ്ഞിരിക്കുന്നത് നല്ലതാണ് .

                                  ഭാരതീയ തത്വചിന്ത യിൽ നിന്നും ഉടലിടുത്തവ ആണ് യോഗ. അതുകൊണ്ടുതന്നെ യോഗ ഒരിക്കലും ഒരു മതത്തിന്റെയോ ഒരു സമൂഹത്തിന്റെയോ മാത്രം അല്ല .പതഞ്‌ജലി മഹർഷി യുടെ  അഷ്ടാംഗ യോഗയെ മുൻനിർത്തികൊണ്ട് ഒരു വ്യാഖ്യാനം ആണ്  ഇവിടെ ലക്ഷ്യമിടുന്നത്.
                                  ആനന്ദയോഗ കേവലം വെറും ഒരു നാമം  മാത്രമാണ് .നമ്മുടെ ആചാര്യന്മാരും ഗുരുക്കന്മാരും പകർന്നു തന്ന അറിവിന്റെ വെളിച്ചത്തിൽ  അവയെ പുതിയ കാലഘട്ടത്തിനും  ജനങ്ങൾക്കും വേണ്ടി  വിശകലനം നടത്തി   ഇപ്പോഴത്തെ ജീവിതരീതിക്ക് ചേരും വിധംതയ്യാറാക്കിയ  ജിവിത രീതി ആണ് ആനന്ദയോഗ.
                                   ഏവരും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ ...

ദർശനം (തത്വചിന്ത)

എന്താണ് ദർശനം ?



"ദൃശ്യതേ  ഇതി ദർശനം" - അതായത് എന്താണോ കാണപ്പെടുന്നത് അത്.
ഭാരത തത്വചിന്ത പൊതുവെ ദർശനങ്ങൾ (സംസ്‌കൃത പദം)  അറിയപ്പെടുന്നത്.
                                     പടർന്ന് പന്തലിച്ച തത്വശാസ്ത്രത്മകമായ  ചിന്തകളെ ഇഴപിരിച് സ്വബുദ്ധിയിൽ സമഗ്രമായി പഠിച്ചു അവതരിപ്പിക്കുന്നവയാണ്  ദർശനം.മനുഷ്യജിജ്ഞാസയുടെ  പൂർത്തീകരണം ആണ് ദർശനം .നാം ആരെന്ന നമ്മുടെ അന്വേഷണത്തിൽ നിന്നും ആരംഭിക്കുന്നതാണ് ദർശനങ്ങളുടെ അന്വേഷണം . ദർശനങ്ങളുടെ സവിശേഷത അവ എഴുതപ്പെട്ട രീതിയിലാണ്  'സൂത്ര രൂപത്തിൽ'  അഥവാ നൂലുപോലെ . 
                           ഭാരത ദർശനത്തെ രണ്ട്‌  ആയി തിരിക്കാം :- ദൈവിക ദർശനങ്ങൾ  എന്നും  നാസ്തിക ദർശനങ്ങൾ 

ദൈവിക ദർശനങ്ങൾ  അഥവാ  ഷഡ്‌ദർശനം 

             ദർശനം                                                               രചയിതാവ് 
  1.     ന്യായം                                  -           ഗൗതമൻ
  2.    സംഖ്യം                                 -           കപിലൻ 
  3.   വിശേഷികം                       -           കണാദൻ 
  4.   യോഗം                                   -       പതഞ്‌ജലി 
  5.   പൂർവ മീംമാംസ               -           ജൈമിനി 
  6.   ഉത്തരമീമാംസ                  -            വ്യാസൻ 
             

ഷഡ്‌ദർശനം

1.സാംഖ്യം 

സാംഖ്യം എന്നതിനെ അർദ്ധം കണക്കുകൂട്ടുക,എണ്ണുക എന്നാണ്. എങ്കിലും ആത്മാവ് അഥവാ പുരുഷനെ ദ്രവ്യം അഥവാ പ്രകൃതിയിൽ നിന്ന് എങ്ങനെ വേർതിരിച് കാണാം എന്ന രീതിയിലെ ആണ്  ഇവിടെ   ഉപയോഗിച്ചിരിക്കുന്നത്.  
സാംഖ്യ തത്വചിന്തകൾ പ്രേപഞ്ചത്തിന്റെ ഉത്ഭവത്തിൽ കോസ്മിക സ്വാധീനത്തെ ഊന്നിപ്പറയുന്നു.

2.ന്യായം

ഗൗതമന്റെ ന്യായസൂത്രത്തെ ആധാരമാക്കി ഉള്ള ദർശനം ആണ്  ഇവിടെ.

3.വൈശേഷികം  

ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് കണാദൻ ആകുന്നു.പഞ്ചഭൂതങ്ങളാണ്  എല്ലാ സൃഷ്ടിയുടെയും കാരണം എന്ന് വിശ്വസിക്കുന്നു

4.മീമാംസ(പൂർവമീമാംസ)

വേദ മന്ത്രങ്ങളിൽ വിശ്വസിക്കുകയും ധർമ്മത്തിന്റെ പ്രാധാന്യം നൽകുകയും ചെയ്യുന്നു.

5.വേദാന്തം (ഉത്തരമീമാംസ )

ഉപനിഷത്തുകൾ ആധാരമാക്കിയുള്ള ദാർശനിക ചിന്തകൾ .

6.യോഗ 

ഭാരതീയ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാകുന്നു യോഗ.